തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ് മലയാളവിഭാഗം & ഗവേഷണ കേന്ദ്രത്തിൻ്റെ FYUGP ഇൻ്റേൺഷിപ്പ് പ്രോഗ്രാമിന് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പതിനഞ്ചു വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ഇൻ്റേൺഷിപ്പ് സൗജന്യമാണ്. താമസമടക്കമുള്ള കാര്യങ്ങൾ വിദ്യാർത്ഥികൾ സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യേണ്ടതാണ്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പേരുവിവരം അവരെയും അതത് കോളേജുകളിലെ ബന്ധപ്പെട്ട വകുപ്പുകളെയും / മെൻറർമാരെയും അറിയിക്കുന്നതാണ്.
പ്രോഗ്രാം 2026 ഏപ്രിൽ 16ന് രാവിലെ പത്തു മണിക്ക് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ ആരംഭിക്കും.
