സ്കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന ശിൽപശാല നടത്തി

05/12/2024

പാനൂർ BRCയും ഗവ. ബ്രണ്ണൻ കോളേജ് ബോട്ടണി വിഭാഗവും സംയുക്തമായി ‘അലങ്കാര അധിനിവേശ സസ്യങ്ങൾ’ എന്ന വിഷയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന ശിൽപശാല നടത്തി. പ്രിൻസിപ്പാൾ പ്രൊഫ. ജെ വാസന്തി ശിൽപശാല ഉൽഘാടനം ചെയ്തു. ബോട്ടണി വിഭാഗം തലവൻ ഡോ. പി എസ് പ്രകാശ് അധ്യക്ഷത വഹിച്ചു. പാനൂർ BRC ട്രെയിനർ ശ്രീമതി. പി പി ശോഭ ആശംസ അറിയിച്ചു. ചടങ്ങിന് ഡോ. ദീപ എ വി സ്വാഗതവും ഡോ. നേഹ സി പി നന്ദിയും പറഞ്ഞു. ശേഷം ‘അലങ്കാര അധിനിവേശ സസ്യങ്ങൾ’ എന്ന വിഷയത്തിൽ ശ്രീ. മുഹമ്മദ് ഹനീഫ്, ശ്രീ. അൻവർ കെ എന്നിവർ ക്ലാസുകൾ നയിച്ചു. ഡോ. പി എസ് പ്രകാശിൻ്റെ നേതൃത്വത്തിൽ ഫീൽഡ് വിസിറ്റ് നടത്തി.