ബോട്ടണി ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ 25/02/ 2025 ന് ‘മഷ്റൂം ഫെസ്റ്റ്’ സംഘടിപ്പിച്ചു. ബോട്ടണി ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന ചിപ്പിക്കൂൺ കൃഷിയുടെ വിളവെടുപ്പും കൂൺ കൊണ്ടുള്ള വിവിധ ഭക്ഷ്യ ഉത്പന്നങ്ങളുടെ നിർമാണവും വില്പനയും ഇതോടനുബന്ധിച്ചു നടന്നു. ചിപ്പിക്കൂണിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണ പരിശീലന ക്ലാസ്സുകളും സംഘടിപ്പിച്ചു. കൂൺ അച്ചാർ നിർമാണത്തിൽ ശ്രീ. ശ്യാം മൂർക്കോത്തും കൂൺ പലഹാരങ്ങളുടെ നിർമാണത്തിൽ ശ്രീമതി. ശുഭദ കെ സിയും പരിശീലന ക്ലാസ്സുകൾ നയിച്ചു. തുടർന്ന് ചിപ്പിക്കൂൺ കൊണ്ടുള്ള വിവിധ ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദർശവും വില്പനയും നടന്നു.