മണിമല്ലിക സ്മാരക സാഹിത്യ വിദ്യാഭ്യാസപുരസ്കാരം

ഗവ.ബ്രണ്ണൻ കോളേജ് മലയാളവിഭാഗത്തിൻ്റെ പൂർവവിദ്യാർത്ഥി സംഘടനയായ ബ്രണ്ണൻ മലയാളം സമിതിയുടെ  2020 ൽ ആരംഭിച്ചു.
പൂർവവിദ്യാർത്ഥിനിയും അദ്ധ്യാപികയുമായിരുന്ന മണിമല്ലികയുടെ സ്മരണാർത്ഥം അവരുടെ ജീവിതപങ്കാളി,പാലക്കാട് ബി.ഇ.എം ഹൈസ്‌കൂളിൽ പ്രധാനാദ്ധ്യാപകനായി വിരമിച്ച വി.ഗോപാലൻ മാസ്റ്റർ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.ഓരോ വർഷവും ഓരോ സാഹിത്യ വിഭാഗത്തിലുൾപ്പെടുന്ന കൃതികളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. പതിനയ്യായിരം രൂപയും പ്രശസ്ത ശില്പി ഹരീന്ദ്രൻ ചാലാട് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്കാരം.പുരസ്കാരം.

കണ്ണൂർ സർവകലാശാലയിലെ മലയാളം ബിരുദാനന്തര പരീക്ഷകളിൽ ഏറ്റവും ഉയർന്ന മാർക്കു നേടിയ മൂന്ന് വിദ്യാർത്ഥികൾക്കാണ് വിദ്യാഭ്യാസ പുരസ്കാരം നൽകുന്നത്.