തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ് മലയാള ബിരുദാനന്തര ബിരുദവിഭാഗം & ഗവേഷണകേന്ദ്രം എഫ് വൈ.യു. ജി. പി വിദ്യാർത്ഥികൾക്കായി ഇൻ്റേൺഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ചുവിദ്യാർത്ഥികൾക്കാണ് ബ്രണ്ണനിൽ ഇൻ്റേൺഷിപ്പിന് അവസരം ലഭിച്ചിട്ടുള്ളത്. അക്കാദമിക് രചനയും ഗവേഷണവും അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാം, 16/04/2026 വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് വകുപ്പദ്ധ്യക്ഷൻ ഡോ.സന്തോഷ് മാനിച്ചേരി ഉദ്ഘാടനം ചെയ്തു. ഡോ. ലിജി. എൻ., ഡോ. രാജേന്ദ്രൻ. കെ, ഡോ. രാജശ്രീ.ആർ എന്നിവരാണ് ഇൻ്റേൺഷിപ്പ് മെൻ്റർമാർ. ഉത്തരകേരളത്തിൽ ആദ്യമായി സർക്കാർ മേഖലയിൽ ഇൻ്റേൺഷിപ്പ് നടത്തുന്ന കലാലയമാണ് ബ്രണ്ണൻ കോളേജ് .

